ബോട്ട് ദുരന്തം: സ്മൃതി ദിനാചരണം
Tuesday 26 August 2025 9:22 PM IST
ഫോർട്ട് കൊച്ചി: 11 പേരുടെ ജീവൻ അപഹരിച്ച ഫോർട്ട്‌കൊച്ചി ബോട്ട് ദുരന്തം നടന്നിട്ട് ഒരു പതിറ്റാണ്ട് തികയുന്ന വേളയിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കൊച്ചിൻ വികസന വേദിയുടെ നേതൃത്വത്തിൽ സ്മൃതി ദിനാചരണം സംഘടിപ്പിച്ചു. കമാലക്കടവിൽ ബോട്ടപകടം നടന്ന സ്ഥലത്ത് പുഷ്പാർച്ചന നടത്തി മെഴുക് തിരി തെളിയിച്ച് പ്രാർഥന നടത്തി. സി.പി.എം മട്ടാഞ്ചേരി ചെറളായി ലോക്കൽ സെക്രട്ടറി എം.എ. താഹ ഉദ്ഘാടനം ചെയ്തു. പി.കെ. കമറുദ്ദീൻ,എം.എം. സലീം, ഷമീർ വളവത്ത്,ബി.ഇക്ബാൽ,കെ.ബി. അഷറഫ്,അഡ്വ.ഷൈജു ഇരട്ടക്കുളം,കെ.ബി. ജബ്ബാർ,സുജിത്ത് മോഹനൻ,കെ.ബി. സലാം എന്നിവർ സംസാരിച്ചു.രാജസ്ഥാൻ സ്വദേശികളായ വീരേന്ദർ സിംഗ്,ഹർഷ എന്നിവരും സ്മൃതി ദിനാചരണത്തിൽ പങ്കാളികളായി.