മദർ തെരേസ ദിനാചരണം
Tuesday 26 August 2025 9:25 PM IST
കാക്കനാട് : സാമൂഹ്യ നീതി വകുപ്പിന്റെയും ഓർഫണേജ് കൺട്രോൾ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മദർ തെരേസ ദിനാചരണം അഗതി അനാഥ ദിനമായി ആചരിച്ചു. ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു.അസിസ്റ്റന്റ് കളക്ടർ പാർവ്വതി ഗോപകുമാർ മുഖ്യാതിയായിരുന്നു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ സിനോ സേവി,സിസ്റ്റർ ഫ്രാൻസിസ്ക്ക, ലിജി ജോർജ് , ലൈജി ജേക്കബ്, സാൻജോ ജോസ് എന്നിവർ പ്രസംഗിച്ചു.