മുഖാമുഖം പരിപാടി
Tuesday 26 August 2025 9:47 PM IST
കാക്കനാട്: വിപണിയിൽ ലഭ്യമാകുന്ന പാലിന്റെ ഗുണമേന്മ, പാലിന്റെ സമ്പുഷ്ടത, മായം ചേർക്കൽ നിരോധന നിയമം എന്നിവയെ കുറിച്ച് ഉപഭോക്താക്കൾക്കും അങ്കണവാടി അദ്ധ്യാപകർക്കും ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഉപഭോക്തൃ മുഖാമുഖം പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ ഉദ്ഘാടനം ചെയ്തു. ക്ഷീരവികസന വകുപ്പിന്റെയും ചിറ്റേത്തുകര ക്ഷീരസഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷയായി. എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ വിശിഷ്ടാഥിതിയായിരുന്നു.