തദ്ദേശിയം 2025 സംഘടിപ്പിച്ചു
Wednesday 27 August 2025 12:04 AM IST
വടകര: പഞ്ചായത്ത് മുൻസിപ്പൽ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി യു.ഡി.എഫ് - ആർ.എം.പി വടകര നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ തദ്ദേശീയം 2025 .കെ.കെ രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രവർത്തകർ സജീവമാവണമെന്നും മുന്നണി പ്രവർത്തകർ ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പ് രംഗത്ത് പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓൺലൈനായി സംബന്ധിച്ച് പറഞ്ഞു. ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എൻ വേണു, എൻ.പി അബ്ദുള്ള ഹാജി, അഹമ്മദ് പുന്നക്കൽ, പി.പി ജാഫർ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, എം സി വടകര, പറമ്പത്ത് പ്രഭാകരൻ, സതീശൻ കുരിയാടി പ്രസംഗിച്ചു.