കരിയാട്ടത്തിൽ മെഗാ തൊഴിൽ മേളയും

Wednesday 27 August 2025 12:26 AM IST

കോന്നി : യുവതീയുവാക്കൾക്ക് പ്രതീക്ഷ നൽകി കോന്നി കരിയാട്ടത്തിൽ മെഗാ തൊഴിൽ മേളയും. കരിയാട്ടത്തിന്റെ ഭാഗമായ കാർഷിക - വ്യാപാര - വിപണന - പ്രദർശന മേളയും, കലാപരിപാടികളും, അമ്യൂസ്മെന്റ് പാർക്കുമെല്ലാം ഒരുക്കിയിരിക്കുന്ന കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് ഒന്നിന് തൊഴിൽ മേളയും നടക്കുക. തൊഴിൽ മേളയിൽ പങ്കെടുത്ത് റിക്രൂട്ട്മെന്റ് നടത്താൻ 50ൽ അധികം കമ്പനികളാണ് ഇപ്പോൾ രജിസ്ട്രർ ചെയ്തിരിക്കുന്നത്.

നൂറിലധികം തസ്തികകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഏത് യോഗ്യതയുള്ളവർക്കും തൊഴിലിനായി രജിസ്റ്റർ ചെയ്യാം. ഓൺലൈനായാണ് രജിസ്റ്റർ ചെയ്യേണ്ടത്. മൂവായിരത്തിലധികം ഒഴിവുകൾ ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത കമ്പനികളുടേതായുണ്ട്. വിദ്യാഭ്യാസ യോഗ്യതയ്ക്കൊപ്പം, പ്രവർത്തി പരിചയവുമുള്ളവർ അതുകൂടി രജിസ്ട്രേഷനിൽ ഉൾപ്പെടുത്തണമെന്ന് സംഘാടക സമിതി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 8714699496, 6282747518.