റെഡ്മി 15 ഫൈവ് ജി അവതരിപ്പിച്ച് ഷവോമി ഇന്ത്യ  

Wednesday 27 August 2025 12:26 AM IST

കൊച്ചി: ഷവോമി ഇന്ത്യ റെഡ്മി15 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ആഗോള തലത്തിൽ 15 വർഷവും ഇന്ത്യയിൽ 11 വർഷവും പൂർത്തിയാക്കിയ ആഘോഷത്തിന്റെ ഭാഗമാണിത്. റെഡ്മി 15 5ജിയിൽ 7000എം.എ.എച്ച് ശേഷിയുള്ള ഇ.വി ഗ്രേഡ് സിലിക്കൺകാർബൺ ബാറ്ററി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് 48 മണിക്കൂർ വരെ പവർ നൽകും. 33വാട്‌സ് ഫാസ്റ്റ് ചാർജിംഗ്, 18വാട്‌സ് റിവേഴ്‌സ് ചാർജിംഗ് സംവിധാനമുണ്ട്. 6.9 ഇഞ്ച് എഫ്.എച്ച്.ഡി+ അഡാപ്റ്റീവ് സിങ്ക് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 144ഹെർട്‌സ് റിഫ്രെഷ് റേറ്റ്, ടി.യു.വി റെയിൻലാൻഡ് ട്രിപ്പിൾ സർട്ടിഫിക്കേഷൻ, ഡോൾബി സർട്ടിഫൈഡ് സ്പീക്കറുകൾ എന്നിവയോടെ മികച്ച വിനോദം ഉറപ്പാക്കുന്നു. 16 ജി.ബി വരെ റാമും (വെർച്വൽ റാം ഉൾപ്പെടെ) യു.എഫ്.എസ് 2.2 സ്റ്റോറേജുമുള്ള ഈ ഫോൺ സ്‌നാപ്ഡ്രാഗൺ 6എസ് ജെൻ 3യിലാണ് പ്രവർത്തിക്കുന്നത്. ഇതിന്റെ 50എം.പി എ.ഐ ഡ്യുവൽ ക്യാമറ സിസ്റ്റവും 8എം.പി മുൻ ക്യാമറയും വൈവിദ്ധ്യമാർന്ന ഇമേജിംഗ് ഉറപ്പാക്കുന്നു,

വില 14,999 രൂപ മുതൽ

റെഡ്മി 15 5ജിയുടെ ആരംഭ വില 14,999 രൂപയാണ്. ഫ്രോസ്റ്റഡ് വൈറ്റ്, മിഡ്‌നൈറ്റ് ബ്ലാക്ക്, സാൻഡി പർപ്പിൾ നിറങ്ങളിൽ ഫോണുകൾ ലഭിക്കും.