മാക്‌സിമ കറന്റ് അക്കൗണ്ട് ഉടമകൾക്കായി ഉജ്ജീവൻ സ്വീപ് സ്മാർട്ട്
കൊച്ചി: ഉജ്ജീവൻ സ്‌മാൾ ഫിനാൻസ് ബാങ്കിന്റെ മാക്‌സിമ കറന്റ് അക്കൗണ്ട് ഉപഭോക്താക്കൾക്കായി ഓട്ടോ സ്വീപ് സംവിധാനമായ ഉജ്ജീവൻ സ്വീപ് സ്മാർട്ട് അവതരിപ്പിച്ചു. തടസ രഹിത ദൈനംദിന ഇടപാടുകൾക്ക് പുറമെ നിഷ്‌ക്രിയ ഫണ്ടുകളിൽ നിന്നും പരമാവധി വരുമാനം നേടാൻ ബിസിനസുകളെയും പ്രൊഫഷണലുകളെയും സഹായിക്കാൻ ലക്ഷ്യമിടുന്നതാണ് നൂതന സംവിധാനം. ഉജ്ജീവൻ സ്വീപ് സ്മാർട്ടിലൂടെ മാക്‌സിമ കറന്റ് അക്കൗണ്ടുകളിലെ മിച്ചം വരുന്ന തുക സ്വയം ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റാനാകും. ഇതുവഴി ഉപഭോക്താക്കൾക്ക് മിച്ചം വരുന്ന ഫണ്ടിൽ പ്രതിവർഷം ആറ് ശതമാനം പലിശ നേടാം. അക്കൗണ്ട് ബാലൻസ് നാല് ലക്ഷം രൂപ കവിയുന്നതോടെ എല്ലാ തിങ്കളാഴ്ചയും സ്വീപ്പ്ഔട്ട് പ്രക്രിയ (അധികം വരുന്ന തുക സ്വയം സ്ഥിര നിക്ഷേപത്തിലേക്ക് മാറ്റുന്ന പ്രക്രിയ) ആരംഭിക്കും. അധിക തുക 10,000ത്തിന്റെ ഗുണിതങ്ങളായി 180ദിവസത്തിനുള്ളിൽ ഒരു സ്ഥിര നിക്ഷേപത്തിലേക്ക് മാറും. വ്യവസായിക ആവശ്യങ്ങൾ അടിസ്ഥാനമാക്കി ഉപഭോക്താക്കൾക്ക് നാല് ലക്ഷം രൂപ മുതൽ തങ്ങളുടെ ഇഷ്ടത്തിന് അനുസൃതമായി പരിധി നിശ്ചയിക്കാനുള്ള സൗകര്യവുമുണ്ട്. അക്കൗണ്ട് ബാലൻസിൽ കുറവുണ്ടായാൽ ലിങ്ക് ചെയ്ത നിക്ഷേപങ്ങൾ 10,000 രൂപയുടെ ഗുണിതങ്ങൾ എന്ന കണക്കിൽ ഭാഗികമായി വീണ്ടും ലിക്വിഡേറ്റ് ചെയ്യപ്പെടും.