പുകവലി വിരുദ്ധ വിദ്യാലയ പ്രഖ്യാപനവുമായി പറവണ്ണ സലഫി സ്കൂൾ
തിരൂർ: പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പുകവലി വിരുദ്ധ വിദ്യാലയ പ്രഖ്യാപനം നടന്നു. വാർഡ് മെമ്പർ ടി.പി. ഫറൂക്ക് പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് ടി.പി ഫൈസലിന്റെ അദ്ധ്യക്ഷത വഹിച്ചു. വെട്ടം ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻപെക്ടർ സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. പുകവലി വിരുദ്ധ വിദ്യാലയ പ്രഖ്യാപനത്തിന്റെ ഭാഗമായി നടത്തിയ കളറിംഗ് മത്സരം, പോസ്റ്റർ രചന മത്സരം എന്നിവയിൽ വിജയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി. അമൃത, പ്രധാനാദ്ധ്യാപകൻ ടി. മുനീർ, എസ്.എം.സി ചെയർമാൻ റഹീം മരക്കാർ, എം.ടി.എ. പ്രസിഡന്റ് ടി.വി. റൂബീന, പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെരീഫ്, റസാക്ക് പാലോളി, എ.എസ്.ആർ.ജി കൺവീനർ കെ. പ്രിയ, വി.എസ്. ജിഷ, ഫാത്തിമ സെയ്ദ, എ. പ്രേമ, ജൂനിയർ റെഡ് ക്രോസ് കോഓർഡിനേറ്റർ ഹമീദ് പാറയിൽ, സ്റ്റാഫ് സെക്രട്ടറി ടി.എം. നാസർ എന്നിവർ സംബന്ധിച്ചു