മെഗാ ക്വിസ് മത്സരം
Wednesday 27 August 2025 1:49 AM IST
കൊല്ലങ്കോട്: ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ ചതയ ദിനത്തോടനു ബന്ധിച്ച് മെഗാ ക്വിസ് മത്സരം നടത്തി. ശ്രീനാരായണ എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ജി.വിൻസെന്റ് അദ്ധ്യക്ഷത വഹിച്ച പരിപാടി പ്രസിഡന്റ് ആർ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി മാനേജ്‌മെന്റ് അംഗങ്ങൾ മുഖ്യാത്ഥികളായി. മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇതിഹാസ്, സാധിക കൃഷ്ണ, ശിഖ, അശ്വന്ത് എന്നിവർക്ക് 5000 രൂപയും രണ്ടാ സമ്മനം നേടിയ മൃദുലേഷ്, ഹരിണി, അക്ഷിത് ഗോകുൽ, വൈഷ്ണവ് എന്നിവർക്ക് 2000 രൂപയും ക്യാഷ് അവാർഡ് നൽകി. പ്രിൻസിപ്പൽ സി.ഡി.ദിവ്യ നന്ദി പറഞ്ഞു.