പരിശീലനം നൽകി
Wednesday 27 August 2025 1:50 AM IST
പാലക്കാട്: കെഡിസ്‌ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ(സി.എസ്.എൽ) സ്‌പോൺസർഷിപ്പോടെ സംഘടിപ്പിക്കുന്ന വൈ.ഐ.പി 7.0 ജില്ലാതല വിജയികൾക്കുള്ള ഇമേഴ്സൺ ട്രെയിനിംഗ് അകത്തേതറ എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജിൽ പ്രിൻസിപ്പൽ ഡോ.എം.സജു ഉദ്ഘാടനം ചെയ്തു. കെ ഡിസ്‌ക് ജില്ലാ കോ ഓർഡിനേറ്റർ കിരൺദേവ് അദ്ധ്യക്ഷനായി. വൈ.ഐ.പി.ഡി.ടി.ഇ ജില്ലാ കോ ഓർഡിനേറ്റർ ഡോ.വിനോദ് മുഖ്യാതിഥിയായി. അശോക് നെന്മാറ, അനീഷ് കെ.മാണി എന്നിവർ ക്ലാസുകൾ നയിച്ചു. എൻ.എസ്.എസ് എൻജിനീയറിംഗ് കോളേജ് ഫെസിലിറ്റേറ്റർമാരായ ശരണ്യ, നിഷ തുടങ്ങിയവർ സംസാരിച്ചു. ഡിസൈൻ തിങ്കിംഗ്, ഐഡിയേഷൻ, പ്രോട്ടോടൈപ്പുകൾ നിർമ്മാണം എന്നീവയിലുള്ള പരിശീലനത്തിൽ ജില്ലയിലെ വിവിധ കലാലയങ്ങളിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 44 വിദ്യാർത്ഥികൾ പങ്കെടുത്തു.