ഓണാവധി വെട്ടിക്കുറച്ചിട്ടില്ല:മന്ത്രി വി. ശിവൻകുട്ടി

Tuesday 26 August 2025 11:06 PM IST

തിരുവനന്തപുരം: ഓണാവധി വെട്ടിച്ചുരുക്കാൻ നീക്കമെന്ന ചാനൽ വാർത്ത അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ തലത്തിൽ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല. സ്കൂളുകൾക്ക് നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല. തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.