സാനിട്ടറി മാലിന്യ സംസ്‌കരണ പ്ലാന്റുകൾ ഉടൻ: മന്ത്രി രാജേഷ്
Tuesday 26 August 2025 11:10 PM IST
കൊച്ചി: പ്രതിദിനമുണ്ടാകുന്ന മുഴുവൻ സാനിട്ടറി മാലിന്യങ്ങളും സംസ്‌കരിക്കാൻ ശേഷിയുള്ള പ്ലാന്റുകൾ സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. വടക്കൻ മേഖലയിൽ രണ്ടും മദ്ധ്യ - തെക്കൻ മേഖലകളിൽ ഓരോന്ന് വീതവുമാണ് പ്ലാന്റുകൾ സ്ഥാപിക്കുക. 120 ടൺ വീതം സംസ്‌കരണ ശേഷിയുള്ള ഇവ അഞ്ച് മാസത്തിനകം പൂർത്തീകരിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ പുതിയ മാലിന്യസംസ്കരണ പ്ലാന്റ് (ആർ.ആർ.എഫ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.