ഡി.ദേവിപ്രിയ എൻ.എസ്.എസ് കോ-ഓർഡിനേറ്റർ

Wednesday 27 August 2025 1:28 AM IST

തിരുവനന്തപുരം: നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് കോ-ഓർഡിനേറ്ററുടെ ചുമതല ഡോ. ഡി ദേവിപ്രിയയ്ക്ക് നൽകിയതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ ബോട്ടണി വിഭാഗം അസി.പ്രൊഫസറാണ് ഡോ. ദേവിപ്രിയ. നിലവിൽ നാഷണൽ സർവീസ് സ്കീം കൊല്ലം ജില്ലാ കോ-ഓർഡിനേറ്ററാണ്. ഡോ. ആർ.എൻ. അൻസറിന്റെ ആകസ്മിക വിയോഗത്തെത്തുടർന്നാണ് നിയമനം.