ആയുഷ് കൗൺസിലിംഗ്

Wednesday 27 August 2025 1:30 AM IST

ആയുഷ് ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടുന്ന ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യൂനാനി, ആയുർവേദ ബി.ഫാം കോഴ്‌സുകളിലേക്ക് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസിലിംഗ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. www.aaccc.gov.in വഴി ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്ത് നടപടികൾ പൂർത്തിയാക്കാം. നീറ്റ് യു.ജി 2025 സ്‌കോറിന്റെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. 15 ശതമാനം അഖിലേന്ത്യ ക്വാട്ട സീറ്റുകളിൽ പ്രവേശനം ഇതിലൂടെയാണ്. സ്‌ട്രെ വേക്കൻസി റൗണ്ടടക്കം നാലു റൗണ്ട് ഓൺലൈൻ കൗൺസിലിംഗുകളുണ്ട്. ആദ്യ റൗണ്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടു വരെ രജിസ്റ്റർ ചെയ്യാം.