ഓർമിക്കാൻ
Wednesday 27 August 2025 1:31 AM IST
1. കീം: ഫാർമസി, ആർക്കിടെക്ചർ, എൻജിനിയറിംഗ് അലോട്ട്മെന്റ്:- 2025ലെ ഫാർമസി കോഴ്സ് ഒന്നാം ഘട്ടം, ആർക്കിടെക്ചർ കോഴ്സ് മൂന്നാം ഘട്ടം, എൻജിനി. കോഴ്സ് സ്ട്രേ വേക്കൻസി കേന്ദ്രീകൃത അലോട്ട്മെന്റുകൾ www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 30ന് ഉച്ചയ്ക്ക് രണ്ടിനുള്ളിൽ ഫീസ് അടച്ച് വൈകിട്ട് 3ന് മുൻപ് പ്രവേശനം നേടണം.എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷാ കമ്മിഷണർ ഈ വർഷം നടത്തുന്ന അവസാന അലോട്ട്മെന്റാണിത്. സർക്കാർ, എയ്ഡഡ് കോളേജുകളിൽ ഇനിയും ഒഴിവുള്ള സീറ്റുകൾ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ സ്പോട്ട് അലോട്ട്മെന്റ് മുഖേന നികത്തും. താത്കാലിക അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്ന എറണാകുളം വെണ്ണല ലിസി കോളേജ് ഒഫ് ഫാർമസിയെ അന്തിമ അലോട്ട്മെന്റിന് പരിഗണിച്ചിട്ടില്ല.