കേരളകൗമുദി ഓണപ്പതിപ്പ് പ്രകാശനം ചെയ്‌തു

Wednesday 27 August 2025 1:57 AM IST

തിരുവനന്തപുരം: കേരളകൗമുദിയുടെ 2025ലെ ഓണപ്പതിപ്പ് പ്രകാശനം ആറ്റുകാൽ ഭഗവതി ക്ഷേത്ര സന്നിധിയിൽ നടന്നു. കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ.ശരത്‌കുമാറിന് നൽകി പ്രകാശനം ചെയ്‌തു.

ട്രഷറർ ഗീതാകുമാരി. എ, ജോയിന്റ് സെക്രട്ടറി അനുമോദ് എ.എസ്, എക്സിക്യുട്ടീവ് ഓഫീസർ കേണൽ പ്രസന്നൻപിള്ള, ശ്രീകാര്യകാർ രാജു എസ്.നായർ, സ്‌പെഷ്യൽ പ്രോജക്ട്സ് എഡിറ്റർ മഞ്ചു വെള്ളായണി, മാർക്കറ്റിംഗ് ജനറൽ മാനേജർമാരായ ഷിറാസ് ജലാൽ, അയ്യപ്പദാസ്. എ.ജി, പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, മാർക്കറ്റിംഗ് മാനേജർ രതീഷ് എം.എസ്, ഓഫീസ് അസിസ്റ്റന്റ് ഹരി എന്നിവർ പങ്കെടുത്തു. എം.ടി യോടൊത്തുള്ള ജീവിതയാത്രയെപ്പറ്റി ഭാര്യ കലാമണ്ഡലം സരസ്വതി, പ്രകാശത്തിന്റെ പടയാളി വി.എസ് എന്ന വിപ്ലവ വിസ്മയം, മമ്മൂട്ടിയുടെ മെഗാവരവ് വിശേഷങ്ങൾ, ചന്ദ്രികാ സോപ്പും സാവിത്രിക്കുട്ടിയും കെ.കെ.സുധാകരന്റെ നോവലൈറ്റ്, ഛായാഗ്രഹണത്തിലെ നവരസങ്ങൾ - സന്തോഷ് ശിവനുമായി അഭിമുഖം, ജീവിതഗന്ധിയായ കഥകൾ, കവിതകൾ, നിരീക്ഷണങ്ങൾ എന്നിവ ഉള്ളടക്കത്തിലുണ്ട്. രണ്ടു ബുക്കുകൾക്കുമായി വില 150 രൂപ.