കൊല്ലം-താംബരം ട്രെയിൻ സമയം പുതുക്കി
പുനലൂർ: കൊല്ലം-താംബരം ട്രെയിൻ സമയം സെപ്തംബർ ഒന്ന് മുതൽ പുതുക്കി. ഇനി വൈകിട്ട് 4നായിരിക്കും കൊല്ലത്ത് നിന്ന് പുറപ്പെടുക. യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമാണിത്. നിലവിൽ ഉച്ചയ്ക്ക് 12ന് പുറപ്പെട്ട് പുലർച്ചെ 2.30നാണ് താംബരത്ത് എത്തുന്നത്. നേരം പുലരുന്നതിന് മുമ്പ് താംബരത്തെത്തുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്. സമയം മാറ്റിയതോടെ കോച്ചുകൾ കൂട്ടാൻ കഴിയും. സമയമാറ്റം കേരളത്തിൽ നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് പ്രയോജനം ചെയ്യും. ഇത് സംബന്ധിച്ച് എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ.പ്രേമചന്ദ്രൻ എന്നിവർ നേരത്തേ റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിരുന്നു.
പുതിയ സമയക്രമം
കൊല്ലം-4.00, കുണ്ടറ-4.06, കൊട്ടാരക്കര-4.15, ആവണീശ്വരം-4.28, പുനലൂർ-4.55, തെന്മല-5.43, ആര്യങ്കാവ്-6.13, ചെങ്കോട്ട-7.10, മധുര-10.25, ദിണ്ടിഗൽ-11.25, തിരുച്ചിറപ്പള്ളി-1.45, വില്ലുപുരം-4.40, താംബരം-7.30.