കൊല്ലം-ചെങ്കോട്ട റൂട്ടിൽ: യാത്രക്കാർ കൂടുതൽ ട്രെയിനുകൾ കുറവ്

Wednesday 27 August 2025 12:21 AM IST

പുനലൂർ: യാത്രക്കാർ ഏറെയുള്ള കൊല്ലം-ചെന്നൈ പാതയിലെ കൊല്ലം-ചെങ്കോട്ട റൂട്ടിൽ ട്രെയിൻ സർവീസുകളുടെ എണ്ണം കുറവ്. മീറ്റർഗേജ് കാലത്തെ ലാഭകരമായ ട്രെയിൻ സർവീസുകൾ ബ്രോഡ്ഗേജ് പാതയായതോടെ നിറുത്തി. ദീർഘദൂര ട്രെയിനുകളും പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്.

സാധാരണക്കാർക്ക് ആശ്വാസമാകുന്ന പാസഞ്ചർ ട്രെയിൻ സർവീസാണ് പാതയിൽ കൂടുതലായി വേണ്ടത്. നിലവിൽ പുനലൂരിൽ നിന്ന് കൊല്ലത്തേക്ക് രാവിലെ 8.10ന് ഒരു ട്രെയിൻ പോയിക്കഴിഞ്ഞാൽ വൈകിട്ട് 5.15നാണ് അടുത്ത സർവീസ്. രാവിലെ 10ന് മധുരയിൽ നിന്ന് പുനലൂരിലെത്തുന്ന ട്രെയിൻ വൈകിട്ട് 5.15വരെ സ്റ്റേഷനിൽ വെറുതെ കിടക്കുകയാണ്. ഈ ട്രെയിനാണ് 5.15ന് കൊല്ലത്തേക്ക് സർവീസ് നടത്തുന്നത്.

നേരത്തെ രാവിലെ 10.30ന്, ഉച്ചയ്ക്ക് 1.50ന് എന്നീ സമയങ്ങളിൽ കൊല്ലത്തേക്ക് ട്രെയിൻ സർവീസ് ഉണ്ടായിരുന്നു. പിന്നീട് കൊല്ലത്ത് നിന്നുള്ള സർവീസ് ഉച്ചയ്ക്ക് 12ന് ചെന്നൈ മെയിലും (താംബരം എക്സ്‌പ്രസ്) 12.15ന് ഗുരുവായൂർ മധുര ട്രെയിനുമാണ്. ഇത് 15 മിനിറ്റിന്റെ വ്യത്യാസത്തിൽ ഓടിപ്പോകും. യാത്രക്കാ‌ർ കൂടുതലുള്ളതിനാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഏറ്റവും കൂടുതൽ സർവീസ് നടത്തുന്നത് കൊല്ലം-തെങ്കാശി റൂട്ടിലാണ്.

രാവിലെ കൊല്ലത്ത് നിന്ന് 6.20ന് പുനലൂരിലേക്ക് പുറപ്പെടുന്ന ട്രെയിൻ ചെങ്കോട്ട വരെ സർവീസ് നടത്തിയാൽ ഇടമൺ, ഒറ്റക്കൽ, തെന്മല, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ് വരെയുള്ള ആളുകൾക്ക് ഉപകാരപ്പെടും. ചെങ്കോട്ടയിൽ നിന്ന് പുനലൂരിലെത്തി കൊല്ലത്തേക്ക് പോകുന്ന പുതിയ പാസഞ്ചർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ ജില്ലയുടെ കിഴക്കൻ മേഖലയായ ആര്യങ്കാവ് മുതലുള്ള വിദ്യാർത്ഥികൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രയോജനപ്പെടും.

റേക്ക് ഇല്ലെന്ന് ഒഴിവുകഴിവ്

 മെമു ട്രെയിനുകൾ ആരംഭിച്ചാൽ ഏത് സ്റ്റേഷനിലും ക്രോസിംഗ് സാധിക്കും

 റേക്ക് ഇല്ലെന്ന ഒഴിവുകഴിവും ഒഴിവാക്കാം

 ചെങ്കോട്ട വരെ പൂർണമായും വൈദ്യുതീകരിച്ച ലൈൻ

 എല്ലായിടത്തും സ്റ്റേഷൻ മാസ്റ്റർമാരുണ്ട്

 നിലവിൽ സർവീസ് നടത്തുന്ന ദീർഘദൂര ട്രെയിനുകൾക്ക് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിക്കണം

 ഇത് സ്റ്റേഷനുകൾ സജീവമാക്കാൻ സഹായിക്കും

പാതയിൽ ബ്ലോക്ക് സ്റ്റേഷനുകൾ

09

ഹാൾട്ട് സ്റ്റേഷനുകൾ

07

റെയിൽവേ ജീവനക്കാർ

400 ഓളം

ഉള്ളവയ്ക്ക് സ്റ്റോപ്പില്ല പാലരുവി, വേളാങ്കണ്ണി, ചെന്നൈ മെയിലുകൾക്ക് പല സ്റ്റേഷനിലും സ്റ്റോപ്പില്ലാത്തത് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണ്. പാതയിൽ വിനോദ സഞ്ചാര വികസന പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് പുറം കാഴ്ചകൾ ആസ്വദിക്കാൻ വിസ്റ്റാഡം കോച്ചുള്ള ട്രെയിൻ സർവീസ് ആരംഭിക്കുമെന്നതും പാഴ്‌വാക്കായി.

ഇടമൺ പ്രദേശത്ത് നിന്നുള്ളവർ റിസർവേഷനെടുത്ത് ചെന്നൈ മെയിലിൽ യാത്ര ചെയ്യണമെങ്കിൽ പുനലൂരിലോ തെന്മലയിലോ എത്തി ട്രെയിനിൻ കയറേണ്ട അവസ്ഥയാണ്.

യാത്രക്കാർ