അയ്യങ്കാളി ജയന്തി

Wednesday 27 August 2025 12:23 AM IST

എഴുകോൺ: ഗുരുധർമ്മ പ്രചാരണസംഘം കേന്ദ്ര കമ്മിറ്റി നവോത്ഥാന നായകൻ മഹാത്മ അയ്യങ്കാളിയുടെ 162-ാമത് ജയന്തി ആഘോഷിക്കും. 28ന് ഉച്ചയ്ക്ക് 2ന് എഴുകോൺ കൊച്ചാഞ്ഞിലിമൂട് ഉമ്മൻചാണ്ടി ഹാളിൽ ജീവചരിത്ര സെമിനാറും പ്രാർത്ഥനാ സംഗമവും നടക്കും. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്യും. വനിതാ വിഭാഗം ദേശീയ കൺവീനർ ശാന്തിനി കുമാരൻ അദ്ധ്യക്ഷയാകും. ക്ലാപ്പന സുരേഷ് പ്രാർത്ഥന നയിക്കും. വൈകിട്ട് 3ന് നടക്കുന്ന അയ്യങ്കാളി ജയന്തി ആഘോഷ മഹാസമ്മേളനം എഴുകോൺ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്യും. ചെയർമാൻ എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് മുൻ അംഗം പാത്തല രാഘവൻ, രാധിക തുടങ്ങിയവർ സംസാരിക്കും.