നബിദിന കാമ്പയിൻ

Wednesday 27 August 2025 12:23 AM IST

കിളികൊല്ലൂർ: തിരുവസന്തം-1500 എന്ന പ്രമേയത്തിൽ കേരള മുസ്‌ളിം ജമാഅത്ത് ജില്ലയിൽ നബിദിന ക്യാമ്പയിൻ ആരംഭിച്ചു. റബീഉൽ അവ്വൽ പിറവി ദൃശ്യമായതോടെ യൂണിറ്റുകളിലും സോൺ സർക്കിൾ കേന്ദ്രങ്ങളിലും സ്ഥാപനങ്ങളിലും മൗലിദ് പാരായണം ആരംഭിച്ചു. കേരള മുസ്‌ളിം ജമാഅത്തിന്റെ അനുബന്ധ പ്രസ്ഥാനങ്ങളായ എസ്.വൈ.എസ്, എസ്.എസ്.എഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികൾ. കൊല്ലം, ചാത്തന്നൂർ, കണ്ണനല്ലൂർ, ചടയമംഗലം, പത്തനാപുരം, കുന്നിക്കോട്, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ എന്നീ കേന്ദ്രങ്ങളിലാണ് സോൺ റാലികൾ. മൗലിദ് ക്വിസ് പ്രോഗ്രാം, എസ്.ജെ.എം, എസ്.എം.എ മദ്റസാ കലാസാഹിത്യമത്സരങ്ങളും ഉണ്ടാകും. ജില്ലയിൽ 3000 ലധികം മൗലിദ് സദസുകൾ ഉണ്ടാകും. ജില്ലാ നബിദിനറാലി 31ന് നടക്കും.