ആനപ്രേമി സംഘം ആനയൂട്ട്

Wednesday 27 August 2025 12:24 AM IST

ചവറ: പന്മന ചിറ്റൂർ നിർമ്മൽ ആനപ്രേമി സംഘം സംഘടിപ്പിക്കുന്ന ആനയൂട്ട് 28ന് കറുങ്ങയിൽ ആറുമുഖ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ നടക്കും. രാവിലെ 7ന് കൊട്ടാരത്തിൻകടവ്, ഇടക്കളരി, ചെപ്ലേഴത്ത്, അഞ്ചുമനയ്ക്കൽ, മിന്നാംതോട്ടിൽ, പന്മന സുബ്രഹ്‌മണ്യ ക്ഷേത്രങ്ങളിൽ നിന്ന് ഘോഷയാത്രയായി ആനകളെ ആനയിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ആനപ്രേമി സംഘം ആദ്യമായിട്ടാണ് ആനയൂട്ട് സംഘടിപ്പിക്കുന്നതെന്ന് സ്വാഗതസംഘ ചെയർമാൻ രാഗേഷ് നിർമ്മൽ, സെക്രട്ടറി ഇ.സഹദേവൻ, പ്രസിഡന്റ് മോഹൻ ഇടക്കളരി, പബ്ലിസിറ്റി കൺവീനർ ചേനങ്കര ഹരികുമാർ, നിവേദ്യ കമ്മിറ്റി കൺവീനർ രാധാകൃഷ്‌ണൻ കറുങ്ങയിൽ, ദേവസ്വം സെക്രട്ടറി ഷണ്മുഖദാസ്, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഭദ്രകുമാർ തുടങ്ങിയവർ അറിയിച്ചു.