സംരംഭകത്വ പരിശീലനം

Wednesday 27 August 2025 12:27 AM IST

കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സെപ്തംബറിൽ നടക്കുന്ന 15 ദിവസം ദൈർഘ്യമുള്ള സൗജന്യ സംരംഭകത്വ വികസന പരിശീലനത്തിന് 2 വരെ അപേക്ഷിക്കാം. സർക്കാർ സബ്‌സിഡി സ്ട്രീമുകൾ, എങ്ങനെ സംരംഭം ആരംഭിക്കാം എന്നത് സംബന്ധിച്ച് പൊല്യുഷൻ കൺട്രോൾ ബോർഡ്, കെ.എസ്.ഇ.ബി, ഫുഡ് ആൻഡ് സേഫ്ടി ലീഗൽ മെട്രോളജി, തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസ് തുടങ്ങിയ സർക്കാർ വകുപ്പുകളുടെ ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിനാൻസ് മാനേജ്‌മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് നടപടിക്രമങ്ങൾ, പ്രൊജക്ട് റിപ്പോർട്ട് തുടങ്ങി സംരംഭകർ അറിഞ്ഞിരിക്കേണ്ടവയിൽ പരിശീലനവും വായ്പാ സഹായവും ലഭ്യമാക്കും. പ്രായപരിധി: 50. ഫോൺ: 9188401702, 8714501962.