ജയിംസ് കെ.ജോസഫിന്റെ സംസ്കാരം ഇന്ന്
തിരുവനന്തപുരം: മുൻ അക്കൗണ്ടന്റ് ജനറൽ (എ.ജി) ജയിംസ് കെ.ജോസഫിന്റെ(77) സംസ്കാരം ഇന്ന് നടക്കും.വൈകിട്ട് 4ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിലാണ് സംസ്കാരം.രാവിലെ 9 മുതൽ തിരുവനന്തപുരം പി.ടി.പി നഗറിലെ ടി.സി 6-1389-2 വസതി സിൽവർ ഓക്കിൽ പൊതുദർശനത്തിന് വയ്ക്കും.വൈകിട്ട് 3ന് വസതിയിലെ പ്രാർത്ഥന ആരംഭിക്കും. തുടർന്നുള്ള ശുശ്രൂഷകൾ ദേവാലയത്തിൽ നടക്കും.
ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന ജയിംസ് കെ.ജോസഫ് തിങ്കളാഴ്ചയാണ് അന്തരിച്ചത്.കേരള,തമിഴ്നാട്,മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായിരുന്നു.കെ.എസ്.ആർ.ടി.സി,വ്യവസായ വികസന കോർപ്പറേഷൻ എന്നിവയുടെ എം.ഡിയായി പ്രവർത്തിച്ചിട്ടുണ്ട്.ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു.മുൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ പൊൻക്കുന്നം കരിക്കാട്ടുക്കുന്നേൽ എം.ഇ.ജോസഫിന്റെ മകനാണ്.ഭാര്യ:ഷീലാ ജയിംസ് (മുൻ മന്ത്റി ബേബി ജോണിന്റെ മകൾ).മക്കൾ:ശാലിനി ജയിംസ്,തരുൺ ജയിംസ്,രശ്മി ജയിംസ്.