ട്രംപിന്റെ ഫോൺ മോദി എടുത്തില്ലെന്ന് റിപ്പോർട്ട്

Wednesday 27 August 2025 2:33 AM IST

ന്യൂഡൽഹി: ഇന്നു മുതൽ അധിക തീരുവ നിലവിൽ വരാനിരിക്കെ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാലു തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്. എന്നാൽ മോദി സംസാരിക്കാൻ വിസമ്മതിച്ചെന്നും ജർമ്മൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ റിപ്പോർട്ട് ചെയ്‌തു. ട്രംപിന്റെ ഫോൺ എടുക്കാതിരുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി തീരുവ വർദ്ധനയിൽ ക്ഷുഭിതനായതുകൊണ്ടാണെന്നും വാർത്തയിലുണ്ട്. ജൂൺ 17നാണ് ഇരുവരും ഒടുവിൽ ഫോണിൽ സംസാരിച്ചത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള ആദ്യ ഫോൺ സംഭാഷണമായിരുന്നു.