കേരളോത്സവം ഇക്കുറി ഓണോത്സവമാകും

Wednesday 27 August 2025 2:36 AM IST

കൊല്ലം: സംസ്ഥാനത്ത് ഈ വർഷത്തെ കേരളോത്സവം പഞ്ചായത്തുതല ഓണാഘോഷമായി മാറും. സാധാരണ നവംബറിൽ തുടങ്ങേണ്ട കേരളോത്സവമാണ് സെപ്തംബർ ഒന്നു മുതൽ തുടങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നതു കൊണ്ടാണിത്. സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നാണ് കേരളോത്സവം സംഘടിപ്പിക്കുക. ഓണക്കാലമായതിനാൽ പങ്കാളിത്തം കൂടുമെന്നാണ് പ്രതീക്ഷ.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നാണ് ജില്ലാതലം വരെയുള്ള കേരളോത്സവത്തിന് തുക അനുവദിക്കേണ്ടത്. സംസ്ഥാന കേരളോത്സവത്തിന്റെ ചെലവ് യുവജനക്ഷേമ ബോർഡ് വഹിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ദേശീയ യുവോത്സവ മത്സര ഇനങ്ങളിൽ പങ്കെടുക്കുന്നവർ 15നും 29നും ഇടയിൽ പ്രായമുള്ളവരാകണം. മറ്റ് ഇനങ്ങൾക്ക് 15 മുതൽ 40വരെയാണ് പ്രായപരിധി.

മത്സര സമയം

ഗ്രാമപഞ്ചായത്ത് തലം:

സെപ്തംബർ 1- 30

മുനിസിപ്പാലിറ്റി, കോർപ്പറേഷൻ,

ബ്ളോക്ക് പഞ്ചായത്തു തലം:

ഒക്ടോബർ 1- 31

ജില്ലാ പഞ്ചായത്ത് തലം:

നവംബർ 1- 30

സംസ്ഥാന തലം: ഡിസംബറിൽ

ദേശീയ യുവോത്സവം

2026 ജനുവരി 12-16