ശ്രീജയുടെ മരണം അപമാനഭാരത്താൽ:ചെന്നിത്തല
Wednesday 27 August 2025 2:38 AM IST
തിരുവനന്തപുരം: ആര്യനാട്ട് കോൺഗ്രസ് പഞ്ചായത്ത് അംഗം ശ്രീജയെ സി.പി.എം അപമാനിച്ച് കൊലപ്പെടുത്തിയതാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു. ഇത് ക്രൂരമായ രാഷ്ട്രീയ കൊലപാതകമാണ്. പോസ്റ്റർ പതിക്കുകയും ജംഗ്ഷനിൽ യോഗം വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതിനെത്തുടർന്നാണ് ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കിയത്. സാമ്പത്തികബാദ്ധ്യതയുണ്ടായിരുന്ന ശ്രീജ തന്റെ വസ്തുക്കൾ വിറ്റ് പ്രശ്നങ്ങൾ തീർക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ക്രൂരമായ സംഭവങ്ങൾ ഉണ്ടായത്. വാളു കൊണ്ടു മാത്രമല്ല, വാക്കു കൊണ്ടും ആളെക്കൊല്ലാമെന്ന് സി.പി.എം വീണ്ടും തെളിയിക്കുകയാണ്.