ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; സംഘത്തിൽ ലക്ഷ്മി മേനോനും? നടിയെ ചോദ്യം ചെയ്യും
Wednesday 27 August 2025 9:40 AM IST
കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ നടി ലക്ഷ്മി മേനോനെ ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ സ്വദേശിനിയാണ് ലക്ഷ്മി മേനോൻ. ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നും ഈ സംഘത്തിൽ ലക്ഷ്മി മേനോൻ ഉണ്ടായിരുന്നുവെന്നുമാണ് പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടിയെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഐ ടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2011ൽ പുറത്തിറങ്ങിയ വിനയന്റെ 'രഘുവിന്റെ സ്വന്തം റസിയ' എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി മേനോൻ വെള്ളിത്തിരയിലെത്തിയത്. തുടർന്ന് കുംകി, സുന്ദരപാണ്ഡ്യൻ അടക്കം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.