അതിവേഗത്തിലെത്തിയ കാർ ഓട്ടോറിക്ഷയിലിടിച്ച് അപകടം; അഞ്ച് കുട്ടികൾക്ക് പരിക്ക്, രണ്ട് പേർ ഗുരുതരാവസ്ഥയിൽ
Wednesday 27 August 2025 12:40 PM IST
പാലക്കാട്: കോങ്ങാട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് കുട്ടികൾ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നിലഗുരുതരമാണ്. മദ്രസയിൽ നിന്ന് വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ പോകുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിലെത്തിയ കാറാണ് എതിർദിശയിൽ നിന്നുവന്ന ഓട്ടോറിക്ഷയിൽ ഇടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. പാലക്കാട് നഗരത്തിലുളള ആശുപത്രിയിലാണ് കുട്ടികളെയും ഡ്രൈവറെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ പൂർണമായും തകർന്നിട്ടുണ്ട്.