മുക്കാൽ ലക്ഷം കടന്ന് സ്വർണവില, നിരക്ക് കുതിച്ചുയരുന്നതിന്റെ ആശങ്കയിൽ സ്വർണപ്രേമികൾ

Wednesday 27 August 2025 12:49 PM IST

തിരുവനന്തപുരം: ചിങ്ങമാസവും കല്യാണക്കാലവും തുടങ്ങിയതോടെ സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. പവന് 280 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 75,120 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 81,500 രൂപ നൽകേണ്ടിവരും.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപ വ‌ർദ്ധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 9390 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7710 രൂപയും. എന്നാൽ വെള്ളിവിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണിവില 126 രൂപയാണ്.

ഓഗസ്റ്റ് മാസത്തെ സ്വർണവില (പവൻ നിരക്കിൽ)

ഓഗസ്റ്റ് 1 - 73,200

ഓഗസ്റ്റ് 2- 74,320

ഓഗസ്റ്റ് 3- 74,320

ഓഗസ്റ്റ് 4- 74,360

ഓഗസ്റ്റ് 5- 74,960

ഓഗസ്റ്റ് 6- 75,040

ഓഗസ്റ്റ് 7- 75,200

ഓഗസ്റ്റ് 8- 75,760

ഓഗസ്റ്റ് 9- 75,560

ഓഗസ്റ്റ് 10- 75,560

ഓഗസ്റ്റ് 11- 75,000

ഓഗസ്റ്റ് 12- 74,360

ഓഗസ്റ്റ് 13- 74,320

ഓഗസ്റ്റ് 14- 74,320

ഓഗസ്റ്റ് 15- 74,240

ഓഗസ്റ്റ് 16- 74,200

ഓഗസ്റ്റ് 17- 74,200

ഓഗസ്റ്റ് 18- 74,200

ഓഗസ്റ്റ് 19- 73,880

ഓഗസ്റ്റ് 20- 73,440

ഓഗസ്റ്റ് 21- 73,840

ഓഗസ്റ്റ് 22- 73,720

ഓഗസ്റ്റ് 23- 74,520

ഓഗസ്റ്റ് 24- 74,520

ഓഗസ്റ്റ് 25- 74,440

ഓഗസ്റ്റ് 26- 74,840

ഓഗസ്റ്റ് 27- 75,120