സമുദ്രോത്പന്ന കയറ്രുമതി കേരളം വീണു, ഒരുപടി താഴേയ്ക്ക്

Thursday 28 August 2025 12:50 AM IST
സമുദ്രോത്പന്ന കയറ്റുമതി

കൊച്ചി: കാലാവസ്ഥ വ്യതിയാനവും പദ്ധതികൾ തുടങ്ങാനുള്ള സ്ഥലപരിമിതിയും തിരിച്ചടിയായതോടെ രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയിൽ കേരളം മൂന്നാമതായി. ആന്ധ്രയും തമിഴ്‌നാടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്. രണ്ടാം സ്ഥാനമാണ് കേരളത്തിന് നഷ്ടമായത്. 2023-24 കാലയളവിൽ കയറ്റുമതിയിലൂടെ നേടിയത് 829.42 മില്യൺ ഡോളർ മാത്രം. ആന്ധ്ര 2,536.77 മില്യൺ ഡോളർ, തമിഴ്‌നാട് 840.11 മില്യൺ ഡോളർ എന്നിങ്ങനെ. ആന്ധ്രയിലെ മത്സ്യ ഫാമുകളുടെ എണ്ണം ഉയർന്നതും കേരളത്തെ ബാധിച്ചു.

2020-21ൽ സമുദ്രോത്പന്ന കയറ്റുമതിയിൽ നിന്ന് 766.76 മില്ല്യൺ ഡോളറാണ് കേരളം നേടിയത്. 2023-24ൽ കൂട്ടാനായത് 62.66 മില്യൺ ഡോളർ മാത്രം. ഇതേ കാലയളവിൽ 2,154.55 മില്യൺ ഡോളറിൽ നിന്ന് ആന്ധ്ര 2,536.77 മില്യൺ ഡോളറാക്കി. ആന്ധ്ര സർക്കാരിന്റെ അകമഴിഞ്ഞ പിന്തുണ നിരവധി സംരംഭകരെ മത്സ്യോത്പാദന മേഖലയിലേക്ക് ആകർഷിച്ചു. മത്സ്യക്കയറ്റുമതിയിൽ കേരളം മുന്നിലാണെങ്കിലും ചെമ്മീൻ കയറ്റുമതിയിലാണ് ആന്ധ്രയും തമിഴ്‌നാടും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

 നാലാമത് കേരളത്തിൽ നിന്നുള്ള മൂല്യവർദ്ധിത കയറ്റുമതിയും കുറഞ്ഞു. 85.31 മില്യൺ ഡോളറാണ് ഈ രംഗത്തുനിന്നുള്ള വിറ്റുവരവ്. ആന്ധ്ര (401.35), തമിഴ്‌നാട് (149), മഹാരാഷ്ട്ര (139.40). പശ്ചിമബംഗാളാണ് (17.11) അഞ്ചാം സ്ഥാനത്ത്.

 കൊച്ചി @ 3 രാജ്യത്ത് ഏറ്റവും അധികം സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന പോർട്ടുകളുടെ പട്ടികയിൽ കൊച്ചി മൂന്നാം സ്ഥാനത്ത്. 1,66,257 മെട്രിക് ടണ്ണാണ് അയച്ചത്. 6,050.20 കോടി രൂപ നേടി.

 രാജ്യം - ശതമാനം അമേരിക്ക - 36 ചൈന - 17 യൂറോപ്പ് - 15 സൗത്ത് ഏഷ്യ - 13 ജപ്പാൻ - 6 മദ്ധ്യേഷ്യ - 4 മറ്റ് രാജ്യങ്ങൾ 9

(ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി രാജ്യങ്ങൾ)

 പോർട്ടുകൾ - കയറ്രുമതി (ടൺ)

വിശാഖപട്ടണം - 3,31,205 നവഷേവ -2,43,368 കൊച്ചി - 1,66,257 ചെന്നൈ- 1,02,295 കൊൽക്കത്ത- 89,813 മറ്റുള്ള പോർട്ടുകൾ - 765231

മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാൽ കേരളത്തിന് മുന്നിലെത്താം. അന്ധ്ര പോലെയല്ല കേരളത്തിന്റെ സ്ഥല സൗകര്യം. വിവിധതരം സമുദ്രോപന്നങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്

വി.‌ഡി സ്വാമി

ചെയ‌ർമാൻ

എം.പി.ഇ.ഡി.എ