പട്ടിക വിഭാഗങ്ങളുടെ ഭവന പദ്ധതി വിഹിതം പത്ത് ലക്ഷം രൂപയാക്കി വർദ്ധിപ്പിക്കണം ഭാരതീയ ദളിത് കോൺഗ്രസ്സ്
Thursday 28 August 2025 12:27 AM IST
മലപ്പുറം :പട്ടികജാതി ,പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഭവന പദ്ധതി വിഹിതം 10 ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന് ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രവർത്തയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. ഹരിദാസൻ യോഗം ഉദ്ഘാടനം ചെയ്തു .ജില്ലാ വൈസ് പ്രസിഡന്റ് എം.പി. കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രകാശൻ കാലടി, കെ.പി.സി രാജീവ് ബാബു, ശിവദാസ് ഉള്ളാട്ട് ,ടി.പി. പ്രഭാകരൻ, ജില്ലാ ഭാരവാഹികളായ പി.സി. കൃഷ്ണൻകുട്ടി, രവിദാസ് വണ്ടൂർ, സോമൻ ഗാന്ധിക്കുന്ന്, എം.സി ശങ്കരൻ ,ടി.അയ്യപ്പൻകുട്ടി ,കെ.പി റീന, സി.കെ. കുമാരൻ എന്നിവർ സംസാരിച്ചു.