'കൈതോലം' പ്രദർശന കേന്ദ്രം ഉദ്ഘാടനം നാളെ

Thursday 28 August 2025 1:29 AM IST
കൈതോലം

കൊച്ചി: പിന്നാക്ക വിഭാഗങ്ങളുടെ പാരമ്പര്യ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള കൈതോലം പ്രദർശന, വിപണന കേന്ദ്രം എറണാകുളം ട്രൈബൽ കോംപ്ലക്‌സിൽ നാളെ രാവിലെ 10.30ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി മുഖ്യാതിഥിയാകും. ആദ്യ വില്പന കൊച്ചി മേയർ അഡ്വ. എം. അനിൽകുമാർ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജിന് നൽകി നിർവഹിക്കും. ജില്ലാ കളക്ടർ ജി. പ്രിയങ്ക, സാഗർ ഭരത്, കെ. പ്രസാദ്, കൗൺസിലർ പത്മജ എസ്. മേനോൻ തുടങ്ങിയവർ പങ്കെടുക്കും