ചിലവന്നൂർ കനാൽ ഡ്രഡ്ജിംഗ് ആരംഭിച്ചു
Thursday 28 August 2025 12:50 AM IST
കൊച്ചി: കൊച്ചിയുടെ മുഖച്ഛായ മാറ്റുന്ന കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ചിലവന്നൂർ കനാലിൽ ഡ്രഡ്ജിംഗ് ആരംഭിച്ചു. ആറുമാസം കൊണ്ട് 65,000 ക്യുബിക് മീറ്റർ മണ്ണ് നീക്കി കനാലിന്റെ ആഴം കൂട്ടുകയാണ് ലക്ഷ്യം. ബണ്ട് റോഡ് പാലത്തിന്റെ നിർമ്മാണം ഡിസംബറിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. ഡ്രഡ്ജിംഗിനൊപ്പം ബണ്ട് റോഡ് ഭാഗത്ത് 500 മീറ്റർ നീളത്തിൽ കനാൽ തീരം സൗന്ദര്യവത്കരിക്കുന്ന ജോലികളുടെ ടെൻഡർ നടപടികളും ആരംഭിച്ചു. കനാൽ തീരത്ത് ടൂറിസം, റിക്രിയേഷൻ, ജലകായിക വിനോദം തുടങ്ങിയവയ്ക്കും സംവിധാനങ്ങൾ ഏർപ്പെടുത്തും. രണ്ട് ബോട്ട് ജെട്ടികൾ നിർമ്മിക്കാനും മംഗളവനം കനാൽ വികസിപ്പിക്കാനുമുള്ള ഡി.പി.ആർ സമർപ്പിച്ചിട്ടുണ്ട്.