അരൂർ പത്മനാഭൻ പുരസ്കാര സമർപ്പണം
Thursday 28 August 2025 12:04 AM IST
അരൂർ: അരൂർ പത്മനാഭൻ്റെ സ്മരണക്കായി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ മികച്ച പൊതു പ്രവർത്തകനുള്ള അവാർഡ് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നൽകി. പൊതു പ്രവർത്തനത്തിന് മുല്ലപ്പള്ളിയും അരൂർ പത്മനാഭനും മാതൃകയാണെന്നും ഈ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. വി.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ, പാറക്കൽ അബ്ദുള്ള, ഷാഫി പറമ്പിൽ എം.പി, കെ പ്രവീൺ കുമാർ, പ്രമോദ് കക്കട്ടിൽ, കെ സജീവൻ, എം.സി നാരായണൻ നമ്പ്യാർ, ശ്രീജേഷ് ഊരത്ത്, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ എം.കെ ഭാസ്കരൻ, വിപി കുഞ്ഞമ്മദ്, പി അജിത്ത് പി.എം നാണു എന്നിവർ പ്രസംഗിച്ചു