വാട്ടർ പ്യൂരിഫയർ  നൽകി

Thursday 28 August 2025 12:13 AM IST
രാമനാട്ടുകര ഗണപത് എ യു പി ബി സ്കൂ​ളിന് ​ ഓണസമ്മാന മായി ​ ​ രാമനാട്ടുകര​ കെയർവെൽ ഹോസ്പിറ്റൽ​ എം ഡി ഡോ. പി കെ ബാലകൃഷ്ണൻ​ വാട്ടർ പ്യൂരിഫയർ ​നൽകുന്നു

രാമനാട്ടുകര: ​രാമനാട്ടുകര ഗണപത് എ.യു.പി.ബി സ്കൂൾ​ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാലയത്തിന് ഓണസമ്മാനമായി ​ രാമനാട്ടുകര​ കെയർവെൽ ഹോസ്പിറ്റൽ​ എം.ഡി ഡോ. പി.കെ ബാലകൃഷ്ണൻ​ ​ വാട്ടർ പ്യൂരിഫയർ ​നൽകി. പ്യൂരിഫയറിൽ നിന്ന് ഒരു ഗ്ലാസ് വെള്ളം അദ്ദേഹം സ്കൂൾ പ്രധാനമന്ത്രി അലൻ രാജ് കൃഷ്ണയ്ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രധാനാധ്യാപകൻ എം പവിത്രൻ, പി.ടി.എ പ്രസിഡന്റ് ​ ടി.ടി അബ്ദുൽ അസീസ്,​​ അ​ദ്ധ്യാപകർ, എസ്.എസ്.ജി അംഗങ്ങൾ, രക്ഷിതാക്കൾ, രാമനാട്ടുകര വ്യാപാരി വ്യവസായി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംബന്ധിച്ചു.