ടി. യു. കുരുവിളക്ക് അവാർഡ്

Thursday 28 August 2025 1:17 AM IST
ലയൺസ് ഇൻ്റർനാഷണലിന്റെ മൈൽസ്റ്റോൺ ഷെവറോൺ അവാർഡ് ഡിസ്ടിക്റ്റ് ഗവർണ്ണർ കെ. ബി. ഷൈൻകുമാർ ടി. യു. കുരുവിളക്ക് സമ്മാനിക്കുന്നു

കോതമംഗലം: ലയൺസ് ക്ലബ് ഇന്റർനാഷണലിൽ 55 വർഷം പ്രവർത്തിച്ചതിനുള്ള മൈൽസ്റ്റോൺ ഷെവറോൺ അവാർഡിന് മുൻ മന്ത്രി ടി.യു. കുരുവിള അർഹനായി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻകുമാർ അവാർഡ് സമ്മാനിച്ചു. വി.എസ്. ജയേഷ്, കെ.പി. പീറ്റർ, വി. അമർനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 55 വർഷം ലയൺസ് അംഗമായി പ്രവർത്തിച്ച സംസ്ഥാനത്തെ ആദ്യ വ്യക്തിയാണ് ടി.യു. കുരുവിള. 1970 ൽ പെരുമ്പാവൂർ ലയൺസ് ക്ലബിൽ അംഗമായാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് കോതമംഗലം ലയൺസ് ക്ലബിന്റെ സ്ഥാപക അംഗമായി. ലയൺസ് ഇന്റർനാഷണലിന്റെ വിവിധ തലങ്ങളിൽ നിരവധി സ്ഥാനങ്ങളിൽ പ്രവർത്തിച്ചു.