വാർഷിക പൊതുയോഗം
മുക്കം: മുക്കം നഗരസഭ വയോജന ക്ഷേമസമിതി വാർഷിക പൊതുയോഗം മുക്കം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. പി .രാജൻ അദ്ധ്യക്ഷത വഹിച്ചു. കരണങ്ങാട്ട് ഭാസ്കരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇ. സത്യനാരായണൻ, കൗൺസിലർ എ. കല്യാണികുട്ടി, എം.എം. ജമീല, എൻ.ബി. വിജയകുമാർ, എം.വി. രജനി, കെ ബിന്ദു ,ഖാലിദ്, ഫിലിപ്പോസ്, ഉമ്മർ, പി. കണ്ണൻ കുട്ടി, എം ഗോവിന്ദൻകുട്ടി പ്രസംഗിച്ചു. ഭാരവാഹികളായി കരണങ്ങാട്ട് ഭാസ്കരൻ (പ്രസിഡൻ്റ്), പി രാജൻ (സെക്രട്ടറി), എം ഗോവിന്ദൻ കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.