60കാരിയുടെ കൊലപാതകം: ആദ്യം അറസ്റ്റിലായയാൾക്ക് ജാമ്യം
Wednesday 27 August 2025 8:36 PM IST
ആലപ്പുഴ; തോട്ടപ്പള്ളിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 60 കാരിയുടെ കൊലപാതകത്തിൽ കൊലക്കുറ്റം ചുമത്തി ആദ്യം അറസ്റ്റ് ചെയ്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര പുത്തൻവീട്ടിൽ അബൂബക്കറി (68)ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജ് ബാലചന്ദ്രൻ ജാമ്യം അനുവദിച്ചു.പ്രതികളായദമ്പതികൾ അറസ്റ്റിലായതിന് പിന്നാലെ അബൂബക്കറിനെതിരെ ചുമത്തിയ കൊലക്കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.ബലാത്സംഗവും,വീട്ടിൽ അതിക്രമിച്ചുകയറിയെന്ന കുറ്റവും നിലനിൽക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നെങ്കിലും അതിനുള്ള തെളിവുകൾ പ്രോസിക്യൂഷന് ഹാജരാക്കാൻ സാധിച്ചില്ല.അഭിഭാഷകരായ അഡ്വ.കെ.നജീബ്, അഡ്വ.അഹ്സൻ നജ്മൽ, ആഡ്വ.ആന്റണി ജോർജ്ജ് എന്നിവർ പ്രതിഭാഗത്തിനുവേണ്ടി ഹാജരായി