സ്പായിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടികൂടി; രണ്ട് പേർ പിടിയിൽ
ആലുവ: ദേശീയപാതയിൽ മുട്ടത്തുള്ള സ്പായിൽ പൊലീസ് നടത്തിയ പരിശോധനയിൽ 24 ഗ്രാം എം.ഡി.എം.എയും 600 ഗ്രാം കഞ്ചാവും പിടികൂടി. നടത്തിപ്പുകാരായ കൊല്ലം മുണ്ടക്കൽ കുഴിക്കാനത്ത് വീട്ടിൽ ശ്യാം (32), സുൽത്താൻ ബത്തേരി ചീരാൽ കല്ലും കരവീട്ടിൽ പ്രസാദ് (33) എന്നിവരെ അറസ്റ്റ് ചെയ്തു.
ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹെലൻ വെൽനസിൽ ഇന്നലെ വൈകിട്ടായിരുന്നു റൂറൽ ജില്ലാ ഡാൻസാഫും ആലുവ പൊലീസും പരിശോധന നടത്തിയത്.
അലമാരയ്ക്കുള്ളിൽ നിന്നാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. വില്പനയ്ക്കായി സൂക്ഷിച്ചതെന്നാണ് നിഗമനം.
ഡാൻസാഫ് ടീമിനെ കൂടാതെ ഡിവൈ.എസ്.പിമാരായ ജെ. ഉമേഷ് കുമാർ, ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൻ, സബ് ഇൻസ്പെക്ടർമാരായ ബി.എം. ചിത്തുജി, എൽദോ പോൾ, എ.എസ്.ഐ വിനിൽ കുമാർ, സി.പി.ഒമാരായ സിറാജുദീൻ, വി.എ. അഫ്സൽ, മുഹമ്മദ് ഷാഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.