ബി.ജെ.പി സായാഹ്ന ധർണ
Thursday 28 August 2025 12:49 AM IST
പേരാമ്പ്ര: ചെറുവണ്ണൂർ കക്കറമുക്ക് പെരിഞ്ചേരിക്കടവ് റോഡ് ഗതാഗത യോഗ്യമാക്കുക, കാരയിൽ നട മുതൽ അറയ്ക്കൽ കടവ് റോഡ് നിർമ്മിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ബി ജെ പി കക്കറമുക്കിൽ സായാഹന ധർണ്ണ നടത്തി. ബി.ജെ.പി മേഖല ജനറൽ സെക്രട്ടറി എം മോഹനൻ ഉദ്ഘാടനം ചെയ്തു. എം ഭാസ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.