കേരള സർവകലാശാല
പരീക്ഷാഫലം
മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്‍സി ബോട്ടണി വിത്ത് സ്പെഷ്യലൈസേഷൻ ഇൻ എത്തനോബോട്ടണി ആൻഡ് എത്‍നോഫാർമക്കോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിഎസ്‍സി ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരീക്ഷയുടെ ഫിസിക്സ്, കമ്പ്യൂട്ടർ പ്രാക്ടിക്കൽ പരീക്ഷകൾ സെപ്തംബർ 19 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
നാലാം സെമസ്റ്റർ കരിയർ റിലേറ്റഡ് ഗ്രൂപ്പ് 2 (ബി) ബിസിഎ ജൂലായ് പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്തംബർ 16 മുതൽ 23 വരെ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ നടത്തും.
ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ ബാച്ചിലർ ഒഫ് സോഷ്യൽ വർക്ക് പരീക്ഷയുടെ പ്രാക്ടിക്കൽ/വൈവവോസി സെപ്തംബർ 16 മുതൽ അതത് പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് നടത്തും.
ഇൻഫോർമേഷൻ സയൻസ് ആന്റ് ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷിക്കാം. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറഅറിൽ.
എം.ജി സർവകലാശാലാ വാർത്തകൾ
പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോോളജി (2017, 2018 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ (പി.ജി.സി.എസ്.എസ്) എം.എസ്.സി കമ്പ്യൂട്ടർ സയൻസ് (2017, 2018 അഡ്മിഷനുകൾ ആദ്യ മെഴ്സി ചാൻസ്, 2016 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2015 അഡ്മിഷൻ മൂന്നാം മെഴ്സി ചാൻസ് ജനുവരി 2025) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷക്ക് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ത്രിവത്സര യുണിറ്ററി എൽഎൽ.ബി (2022 അഡ്മിഷൻ റഗുലർ, 2019 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്) പരീക്ഷകൾ സെപ്റ്റംബർ 22 മുതൽ നടക്കും. സെപ്റ്റംബർ ഒൻപത് വരെ ഫീസ് അടച്ച് അപേക്ഷിക്കാം.
പ്രാക്ടിക്കൽ രണ്ടാം സെമസ്റ്റർ ബി.വോക്ക് ബാങ്കിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് (പുതിയ സ്കീം-2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രുവ്മെന്റ്, 2018 മുതൽ 2023 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ് മെയ് 2025) പ്രാക്ടിക്കൽ പരീക്ഷ സെപ്റ്റംബർ 10ന് നടക്കും.