ആക്സിസ് മാക്സ് ലൈഫ് മൊബൈൽ ആപ്പ് പുറത്തിറക്കി
കൊച്ചി: ലൈഫ് ഇൻഷുറൻസ് മാനേജ്മെന്റ് ലളിതമാക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി 'ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് ഓൾ ഇൻവൺ ആപ്പ് ' പുറത്തിറക്കി ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡ്. ഡിജിറ്റൽ സേവനങ്ങളെ വിപുലീകരിച്ച്, വിപുലമായ എഐ സംവിധാനങ്ങൾ ഉൾപ്പെടുത്തി എല്ലാ ഇൻഷുറൻസ് ആവശ്യങ്ങളും ലഭ്യമാക്കുന്ന ഒന്നാണ് ഈ പുതിയ ആപ്പ്. തത്സമയ ട്രാക്കിംഗ് അപ്ഡേറ്റുകൾ, ഒന്നിലധികം പേയ്മെന്റ് രീതികൾ, പോളിസി ഡോക്യുമെന്റുകളിലേക്ക് ആക്സസ്, ഫണ്ടിന്റെ പ്രകടനം സംബന്ധിച്ച നിരീക്ഷണം, ഓർമ്മപ്പെടുത്തലുകൾ, അറിയിപ്പുകൾ, ചാറ്റ് ബോട്ട് എന്നിവ സവിശേഷതയാണ്.
അതോടൊപ്പം ഡോക്യുമെന്റ് അപ്ലോഡുകൾ, പ്രീമിയം കണക്കുകൂട്ടലുകൾ, ആപ്ലിക്കേഷൻ സ്റ്റാറ്റസ് ട്രാക്കിംഗ് എന്നിവയുൾപ്പെടെ ഓൺലൈൻ വഴി പുതിയ പോളിസികൾ എടുക്കുന്നതും ആപ്പ് വഴി നേരിട്ട് ചെയ്യാവുന്നതാണ്. 'വെൽനെസ് ബെനിഫിറ്റ്' എന്ന സൗകര്യമുപയോഗിച്ച് സൗജന്യമായി ആരോഗ്യകാര്യങ്ങൾ വിലയിരുത്തൽ, വാർഷിക ഹെൽത്ത് ചെക്കപ്പുകൾ, വ്യക്തിഗത വെൽനെസ് പ്ലാൻ തുടങ്ങിയവയും ലഭ്യമാകും.