ടർഫ് കോർട്ട് ഉദ്ഘാടനം
Thursday 28 August 2025 12:26 AM IST
കോന്നി: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കല്ലേലിയിൽ നിർമ്മിച്ച ടർഫ് കോർട്ട് കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വർഗീസ് ബേബി, പി.ജെ.അജയകുമാർ, ശ്യാംലാൽ, കെ.എൻ.സത്യാന്ദപണിക്കർ, റഷീദ് മുളന്തറ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ.രഘു, ജോജു വർഗീസ്, സിന്ധു.പി, മിനി ഇടുക്കള, സന്തോഷ്.ടി.പി, ബാബു.എസ്, ജി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.