ജി.എസ്.ടി നിരക്ക് എകീകരണം: വരുന്നു വില കുറയും കാലം

Thursday 28 August 2025 2:38 AM IST

കൊച്ചി:ചരക്കുസേവന നികുതി(ജി.എസ്.ടി) കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം രാജ്യത്ത് അവശ്യ സാധനങ്ങളുടെ വില ഗണ്യമായി താഴാൻ സഹായിച്ചേക്കും. 12ശതമാനം, 28 ശതമാനം നികുതി സ്ലാബുകൾ ഒഴിവാകുന്നതോടെ സാധാരണക്കാർ ഉപയോഗിക്കുന്ന പ്രധാന ഉത്പന്നങ്ങളുടെയെല്ലാം വില ഗണ്യമായി കുറയുമെന്നാണ് വിലയിരുത്തുന്നത്. ബിസിനസ് ക്ളാസിലെ വിമാന യാത്ര മുതൽ ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിൽ വരെ കുറവുണ്ടാകാൻ ജി.എസ്.ടി പരിഷ്കരണം സഹായമാകും. ഒക്ടോബറിൽ പുതിയ ജി.എസ്.ടി നിരക്ക് പ്രാബല്യത്തിലാകുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നത്. ജി.എസ്.ടി പരിഷ്‌കരണം ഉത്സവകാല വിപണിയെ സാരമായി ബാധിക്കുമെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്.

സെപ്തംബർ 3,4 തീയതികളിൽ നടക്കുന്ന ജി.എസ്.ടി കൗൺസിലിൽ ഇക്കാര്യത്തിൽ തീരുമാനമാകും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് വെല്ലുവിളിയെ നേരിടാനും വിപണിയിൽ ഉണർവേകാനുമാണ് ജി.എസ്.ടിയിൽ മാറ്റം വരുത്തുന്നത്. ഇതിലൂടെ 12 ശതമാനം ജി.എസ്.ടിയുള്ള 99 ശതമാനം ഉത്പന്നങ്ങളുടെയും നികുതി അഞ്ച് ശതമാനമായി കുറയും. 28 ശതമാനം നികുതിയുള്ള 90 ശതമാനം ഉത്പന്നങ്ങളുടെയും നികുതി 18 ആകും. ഇതോടെ മരുന്നുകൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും.

ഉത്പന്നം - നിലവിലുള്ളത് - വരുന്നത്

ബിസിനസ് ക്ലാസ് യാത്ര - 12%- 5%

7000രൂപയിൽ താഴെയുള്ള ഹോട്ടൽ- 12% - 5%

1200 സി.സിയിൽ താഴെയുള്ള

പെട്രോൾ, ഡീസൽ കാർ- 28%, 1-3% സെസ് - 18%

350 സിസിയിൽ താഴെയുള്ള

മോട്ടോർ വാഹനങ്ങൾ- 28% - 18%

1000രൂപയിൽ താഴെയുള്ള

ചെരുപ്പുകൾ- 12% - 5%

1000 രൂപയിൽ മേലുള്ള തുണിത്തരങ്ങൾ - 12% - 5%

ആരോഗ്യ ഇൻഷ്വറൻസ് - 18% - 5% അല്ലെങ്കിൽ ഉണ്ടാവില്ല

നെയ്യ് - 12 % - 5%