മികച്ച മാനേജിംഗ് ഡയറക്ടറായി കെ.ഹരികുമാർ
Thursday 28 August 2025 1:40 AM IST
മലപ്പുറം: മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള 2022-23 വർഷത്തെ സംസ്ഥാന അവാർഡ് കോട്ടക്കൽ ആര്യ വൈദ്യശാലയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കെ.ഹരികുമാർ എറണാകുളത്ത് നടന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിൽ നിന്ന് സ്വീകരിച്ചു. ചടങ്ങിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇൻഡസ്ട്രീസ് ഡിപ്പാർട്ട്‌മെന്റ് ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, ബി.പി.ടി ചെയർമാൻ അജിത് കുമാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ എന്നിവർ പങ്കെടുത്തു.