ഈസ്റ്റേൺ തനിനാടൻ സാമ്പാർ വിപണിയിൽ
Thursday 28 August 2025 1:41 AM IST
കൊച്ചി: ഓണസദ്യയ്ക്ക് രുചി വൈവിദ്ധ്യമൊരുക്കാൻ ഈസ്റ്റേൺ 'തനിനാടൻ സാമ്പാർ' വിപണിയിലെത്തിച്ചു. ഈസ്റ്റേൺ സാമ്പാർ പൗഡറിനൊപ്പമാണ് കായത്തിന്റെ രുചി മുന്നിട്ടുനിൽക്കുന്ന തനിനാടൻ സാമ്പാറും ലഭ്യമാകുക. പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി 'സാമ്പാർ പോര്' എന്ന പരസ്യചിത്രവും പുറത്തിറക്കി. കേരളത്തിന്റെ പാചകപാരമ്പര്യത്തെ ആഘോഷിക്കുന്നതാണ് ക്യാമ്പയിനെന്ന് ഈസ്റ്റേൺ ബിസിനസ് യൂണിറ്റ് സി.ഇ.ഒ. ഗിരീഷ് നായർ പറഞ്ഞു. സി.എച്ച്.ആർ.ഒ റോയ് കുളമാക്കൽ ഈനാസ്, ഇന്നോവേഷൻ ഹെഡ് ശിവപ്രിയ ബാലഗോപാൽ, മാർക്കറ്റിംഗ് ജി.എം എമി തോമസ് എന്നിവരും പങ്കെടുത്തു.