അവകാശ സംരക്ഷണദിനം
Thursday 28 August 2025 12:54 AM IST
അടൂർ: അഭിഭാഷക ക്ഷേമനിധി 25 ലക്ഷമായി ഉയർത്തണമെന്നും സർക്കാരിന് നൽകിയ നിവേദനം ഉടൻ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് അടൂർ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അവകാശ സംരക്ഷണദിനം ആചരിച്ചു. ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി നിഖിൽ എ.അസീസ് അദ്ധ്യക്ഷത വഹിച്ചു. അഭിഭാഷകരായ എം.പ്രിജി, എ.താജുദ്ദീൻ, സി.പ്രദീപ്കുമാർ, ജയപ്രകാശ്, ആർ.ഹരികൃഷ്ണൻ, ആർ.ജയാനന്ദൻ, റോയ് വർഗീസ്, മൻസൂർ റാവുത്തർ, ഷാൻ പന്തളം, പ്രീതു ജഗതി, ധനശ്രീ, അനിൽകുമാർ,ടിംജിമോൾ പ്രേം, അൽഫിയ റഹീം എന്നിവർ പ്രസംഗിച്ചു.