സ്കൂട്ടർ വിതരണം ചെയ്തു
പട്ടാമ്പി: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് സൈഡ് വീലോട് കൂടിയ മുച്ഛക്ര വാഹനം നൽകി. വൈസ് പ്രസിഡന്റ് കെ.എ.റഷീദിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് ഗീത മണികണ്ഠൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി.മുഹമ്മദ് കുട്ടി, ഷഫീന ഷുക്കൂർ, പി.പ്രസന്ന, കെ.ബിന്ദു, സി.ഡി.പി.ഒ പ്രിയ, ബി.പി.ഒ ഗീത, സൂപ്പർവൈസർ കെ.നജീബ സംസാരിച്ചു. അഞ്ചുപേർക്കാണ് മുച്ചക്ര വാഹനം നൽകിയത്. ഇതോടൊപ്പം 25 പേർക്ക് ബ്ലോക്ക് പഞ്ചായത്ത് മുച്ചക്രവാഹനം നൽകി. 1.14 ലക്ഷം രൂപയാണ് ഒരോ മുച്ഛക്ര വാഹനത്തിനും വരുന്നത്. പഞ്ചായത്തുകളിൽ നിന്ന് സമർപ്പിക്കുന്ന ഗുണഭോക്തൃ ലിസ്റ്റിൽ നിന്നാണ് അർഹരെ തിരഞ്ഞെടുക്കുന്നത്. ജനറൽ എസ്.സി വിഭാഗങ്ങൾക്കായി വ്യത്യസ്ത അപേക്ഷകളിലൂടെയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. പത്തോളം പേർക്ക് കൂടി മുച്ഛക്രവാഹനം നൽകുമെന്ന് പ്രസിഡന്റ് ഗീതാ മണികണ്ഠൻ അറിയിച്ചു.