സമ്മേളനം നടത്തി
Thursday 28 August 2025 1:57 AM IST
പാലക്കാട്: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പെൻഷ്നേഴ്സ് അസോസിയേഷൻ മദ്ധ്യമേഖല വാർഷിക സമ്മേളനം സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശിവരാമൻ അദ്ധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു . അസോസിയേഷൻ സെക്രട്ടറി എം.കെ.ലക്ഷ്മികുട്ടി വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. വി.രാമചന്ദ്രൻ, കെ.കെ.അനിൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.ശിവരാമൻ (പ്രസിഡന്റ്), എം.കെ.ലക്ഷ്മിക്കുട്ടി (സെക്രട്ടറി), എം.ഷൈലജ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഓണം ഉത്സവബത്ത 1250 രൂപയായി വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിനെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പെൻഷനേഴ്സ് അസോസിയേഷൻ മദ്ധ്യമേഖല സമ്മേളനം അഭിനന്ദിച്ചു.