ഹാന്റ്ടെക്‌സിൽ വിലക്കുറവ്
Thursday 28 August 2025 12:57 AM IST
കോഴഞ്ചേരി : ഹാൻടെക്‌സ് ഷോറൂമിൽ ഓണത്തോടനുബന്ധിച്ച് കൈത്തറിതുണികൾക്ക് 20 മുതൽ 50 ശതമാനം വിലക്കിഴിവ്. പരമ്പരാഗത നെയ്ത്തു തൊഴിലാളികളുടെ കരവിരുതും വൈദഗ്ധ്യം കൊണ്ടും തറിയിൽ കോട്ടൺ നൂലിൽ നെയ്‌തെടുത്ത പാർശ്വഫലങ്ങളില്ലാത്ത ബാലരാമപുരം ഡബിൾ, കസവ്, ഒറ്റമുണ്ട്, കാവി, ചെക്ക്‌കൈലി, കസവ്, കാസർഗോഡ്, കുത്താംപുള്ളി സാരി, സെറ്റുമുണ്ട്, കണ്ണൂർ സാറ്റിൻ ബെഡ്ഷീറ്റ്, കോട്ടൺ ഷീറ്റ്, ഷർട്ട്, റെഡിമെയ്ഡ്, ലിനൻ ഷർട്ട് തുടങ്ങി വിപുലമായ ശേഖരമൊരുക്കിയിട്ടുണ്ട്. എല്ലാ അവധി ദിവസങ്ങളിലും ഞായറാഴ്ചയും ഷോറൂം തുറന്നു പ്രവർത്തിക്കും. ഫോൺ : 0468 2311744, 8590365957.